ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിച്ചയുടനെയുണ്ടായ ഇരട്ട സ്ഫോടനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കശ്മീരില്‍ ചില പ്രദേശങ്ങളില്‍ കാല്‍നടയാത്ര ഒഴിവാക്കണമെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ കടന്നുപോകുന്നില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കര്‍ണാടകയില്‍ 21 ദിവസവും മഹാരാഷ്ട്രയില്‍ 16 ദിവസവും യു പിയില്‍ 5 ദിവസമാണ് യാത്ര. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു.